ഉൾഗ്രാമങ്ങളിൽ കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കും -റോഷി അഗസ്​റ്റിൻ

ശ്രീകണ്​ഠപുരം: വികസനമുന്നേറ്റം സൃഷ്​ടിച്ച് പിണറായിസർക്കാർ ഭരണം തുടരുമ്പോൾ ഇവിടെ വീടുകളിൽ അടുക്കളയിലെ തീ അണയാത്ത ദിനങ്ങളാണുള്ളതെന്നും ഉൾഗ്രാമങ്ങളിൽ കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്​റ്റിൻ. കുടിയാന്മലയിൽ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് 14ാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാർഥി ജോയി ജോണി​ൻെറ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജോയി വണ്ടർകുന്നേൽ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗം പി.വി. ഗോപിനാഥ്, ടി.കെ. ഗോവിന്ദൻ, സജി കുറ്റ്യാനിമറ്റം, ബെന്നി കൊട്ടാരം, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.