മരം ലോറി മറിഞ്ഞു

കേളകം: പൂവത്തിൻചോലയിൽ മരം കയറ്റിവന്ന മിനി ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ശനിയാഴ്ച ഉച്ച 2.30ഓടെയാണ് അപകടം. നിസാർകവല ഭാഗത്തുനിന്ന് മരം കയറ്റി കേളകം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി പൂവത്തിൻചോല ജങ്​ഷനിൽ ഓവുചാൽ നിർമാണത്തിനായി കുഴിച്ച കുഴിയിൽ അകപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിയിൽ ഉണ്ടായിരുന്ന മരങ്ങൾ റോഡിൽ ചിതറി. ഓവുചാൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് ബോർഡ്​ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.