എ.ഐ.വൈ.എഫ്​ സമ്മേളനത്തിൽ സി.പി.എമ്മിന്​ പരോക്ഷ വിമർശം

കണ്ണൂർ: എ.ഐ.വൈ.എഫ്​ സംസ്​ഥാന സമ്മേളനത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനം. കൊലപാതക കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന നേതാക്കൾക്ക്​ നിയമ -സാമ്പത്തിക -സംരക്ഷണങ്ങൾ രാഷ്​ട്രീയ നേതൃത്വം ഒരുക്കിക്കൊടുക്കരുതെന്ന്​ സമ്മേളനം ആവശ്യ​പ്പെടു​​മ്പോൾ അതുചെന്നു തറക്കുന്നത്​ സി.പി.എം നേതൃത്വത്തിനു നേരെയാണ്​. കഴിഞ്ഞ ദിവസമാണ്​ പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേർത്തത്​. അടുത്തകാലത്തായി കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട പ്രമുഖ നേതാവ്​ ഇദ്ദേഹമാണ്​​. കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്​ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നുവെന്ന ആരോപണങ്ങൾ സി.പി.എം ഉന്നയിക്കുന്നതിനെയും പ്രമേയത്തിൽ കൊട്ടുന്നുണ്ട്​. ഇക്കാര്യത്തിൽ രാഷ്​ട്രീയപാർട്ടി നേതൃത്വങ്ങൾ സൂക്ഷ്മത പുലർത്തണമെന്ന്​ നിർദേശിക്കു​​മ്പോൾ തന്നെ രാഷ്​ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ ഒറ്റമൂലികളില്ലെന്നും കേരളത്തിലെ രാഷ്​ട്രീയ നേതൃത്വം സക്രിയമായി ഇടപെട്ടാൽ ഇതവസാനിപ്പിക്കാനാവുമെന്നും പ്രമേയം അഭിപ്രായപ്പെടുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.