പ്രതിഷേധ പ്രകടനം നടത്തി

ശ്രീകണ്ഠപുരം: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി.ബി. സന്ദീപ് കുമാറിനെ ആർ.എസ്.എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്​ ശ്രീകണ്ഠപുരം ഏരിയക്ക് കീഴിലെ വിവിധ ലോക്കലുകളിൽ പ്രകടനം നടത്തി. ശ്രീകണ്ഠപുരം ബസ്​സ്​റ്റാൻഡിൽ നടത്തിയ പ്രകടനം സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എം. വേലായുധൻ, പി. മാധവൻ എന്നിവർ സംസാരിച്ചു. വി.സി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഏരുവേശിയിൽ ഏരിയ സെക്രട്ടറി എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. ദിലീപ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.