പീർ മുഹമ്മദ് അനുസ്മരണം

കണ്ണൂർ സിറ്റി: ഈണം വാട്സ്​ആപ്​ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ടിലെ കുലപതിയായിരുന്ന നടന്നു. കണ്ണൂർ സിറ്റി മുസ്​ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്​മരണം അശ്റഫ് ബംഗാളി മൊഹല്ല ഉദ്​ഘാടനം ചെയ്തു. സിറ്റി ഈണം കൂട്ടായ്മയുടെ അഡ്മിൻ പി.വി. സക്​ലൂ അധ്യക്ഷത വഹിച്ചു. പീർ മുഹമ്മദി​ൻെറ മകൾ ഷെറിൻ പീർ മുഹമ്മദ് മുഖ്യാതിഥിയായി. അഹ്മദ് പി. സിറാജ് മുഖ്യപ്രഭാഷണം നടത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി നാസർ മൈലാഞ്ചി, സിറ്റി ഹൈസ്​കൂൾ കൂട്ടായ്മ അഡ്മിൻ ടി.എം. ഇർഷാദ്, സ്നേഹതീരം അഡ്മിൻ എം. യൂനുസ്, സ്നേഹസല്ലാപം അഡ്മിൻ അബൂ അൽമാസ് തുടങ്ങിയവർ സംസാരിച്ചു. മർവാൻ റിയാസ് പീർ മുഹമ്മദ് അനുസ്മരണ ഗാനമാലപിച്ചു. ഷബീർ കുരിക്കളകത്ത് സ്വാഗതവും റിയാസ് തായത്തെരു നന്ദിയും പറഞ്ഞു. എ.ടി. നൗഷാദ്, കെ.എം. ആശിഖ്, മജീദ് കക്കാട്, എം.സി. അബ്​ദുൽ ഖല്ലാക്ക്, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.