റോഡുകൾ തകർന്നു; ചേറ്റംകുന്ന്-കുയ്യാലി റോഡിൽ യാത്രാദുരിതം

തലശ്ശേരി: നഗരസഭ പ്രദേശത്തെ തകർന്ന റോഡുകൾ നന്നാക്കാൻ വൈമനസ്യം കാണിക്കുന്ന നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധമുയരുന്നു. പാലിശ്ശേരി പള്ളിക്കുന്ന് റോഡും ചേറ്റംകുന്ന് കുയ്യാലി റോഡുമാണ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുർഘടമായിട്ടുള്ളത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന റോഡുകളാണിത്. രണ്ട് റോഡുകളിലും ടാറിങ് നടത്തിയിട്ട് മൂന്ന് വർഷത്തിലേറെയായി. ചേറ്റംകുന്നിൽ അഡ്വ. അരവിന്ദാക്ഷ​ൻെറ വീടിന് മുൻവശവും കുയ്യാലി റോഡിൽ ഹുദ ജുമാമസ്ജിദ് പരിസരത്തുമാണ് റോഡ് കൂടുതൽ തകർന്നിട്ടുള്ളത്. ടാറിങ് നടത്തി മാസങ്ങൾക്കകം തന്നെ റോഡ് പൊളിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റോഡ് തകർന്ന കാര്യം നഗരസഭ എൻജിനീയറെ ദേശവാസികൾ രേഖാമൂലം അറിയിച്ചിരുന്നു. പക്ഷേ, നടപടിയുണ്ടായില്ല. ശക്തിയായ മഴയിൽ റോഡിലെ കുഴികൾ തിരിച്ചറിയാനാവാതെ വാഹനമോടിക്കുന്നവർ പ്രയാസപ്പെടുകയാണ്. റോഡ് ഉയർത്തിയും നിലവിലുള്ള ഓവുചാൽ കോൺക്രീറ്റ് ചെയ്തും റോഡി​ൻെറ തകർച്ചക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചേറ്റംകുന്ന് -കുയ്യാലി പ്രദേശത്തെ തകർന്ന റോഡുകൾ അടിയന്തരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചേറ്റംകുന്ന് റെസിഡൻറ്​സ്​ അസോസിയേഷൻ ഭാരവാഹികളായ പി.വി. സദാനന്ദൻ, ഇ. ജനാർദനൻ, കെ.പി. അൻവർ, ജംഷീർ മഹമൂദ്, രമേശൻ പൂഴിയിൽ എന്നിവർ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിക്ക് നിവേദനം സമർപ്പിച്ചു. പടം MAIL വഴി..... തകർന്ന ചേറ്റംകുന്ന് റോഡും കുയ്യാലി റോഡും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.