മാഹി: കുട്ടികളിൽ മൂല്യബോധമുയർത്താനും ഐക്യബോധം വളർത്താനും അച്ചടക്കശീലമുണർത്താനും നാഷനൽ കാഡറ്റ് കോർപ്സിനാകുമെന്ന് ക്യാപ്റ്റൻ ദീപക്ക് ഉച്ചമ്പള്ളി പറഞ്ഞു. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ രൂപവത്കരിച്ച പുതിയ എൻ.സി.സി നേവൽ യൂനിറ്റിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ.സി.സി ദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാഹി ചീഫ് എജുക്കേഷനൽ ഓഫിസർ പി. ഉത്തമരാജ് അധ്യക്ഷത വഹിച്ചു. കാഡറ്റുകളുടെ എൻ.സി.സി ഗാനാലാപന പരിപാടിയോടെ ആരംഭിച്ച സമ്മേളത്തിൽ സഹ പ്രധാനാധ്യാപിക എ.ടി. പത്മജ, കെ.വി. സന്ദീവ്, കെ. രസ്ന, ദേവനന്ദ, അവന്തിക സന്തോഷ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം. മുസ്തഫ സ്വാഗതവും എൻ.സി.സി കെയർ ടേക്കർ എം.എം. വിനീത നന്ദിയും പറഞ്ഞു. തുടർന്ന് എൻ.സി.സി കാഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.