പെനാൽറ്റി ഷൂട്ടൗട്ട്

കണ്ണൂർ: ഡിസംബർ രണ്ടുമുതൽ നാലുവരെ കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളന സന്ദേശവുമായി കണ്ണൂർ മണ്ഡലം കമ്മിറ്റി ലൈവ് സംഘടിപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ പുതിയതെരുവിൽ ചിറക്കൽ പഞ്ചായത്തംഗം പി. പ്രസാദ് ആദ്യ കിക്ക് എടുത്തതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് വൻകുളത്ത് വയലിലെ മത്സരത്തിന് ശേഷം കണ്ണൂർ പഴയ ബസ് സ്​റ്റാൻഡിൽ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്​തു. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ്​ കെ.വി. പ്രശോഭ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി. ഷൈജൻ, സി.പി. സന്തോഷ് കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം സി. രവീന്ദ്രൻ, കണ്ണൂർ മണ്ഡലം സെക്രട്ടറി എൻ. ഉഷ, വെള്ളോറ രാജൻ, മഹിള സംഘം ജില്ല സെക്രട്ടറി കെ.എം. സപ്​ന, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.വി. രജീഷ് എന്നിവർ സംബന്ധിച്ചു. ഷൂട്ടൗട്ടിലെ വിജയികൾക്ക് തത്സമയം സമ്മാനങ്ങൾ വിതരണം ചെയ്​തു. വാരം, കടലായി എന്നിവിടങ്ങളിലെ മത്സരത്തിന് ശേഷം കണ്ണൂർ സിറ്റിയിൽ നടന്ന സമാപന പരിപാടിയിൽ മുൻ ദേശീയ ഫുട്ബാൾ താരം കെ.പി. സൂന മുഖ്യാതിഥിയായി. മത്സരത്തിന് കെ.വി. പ്രശോഭ്, എ.കെ. ഉമേഷ്, ഷുക്കൂർ അബ്​ദുല്ല, ഷാഹുൽ അമീർ, മെഹസീന സലിം, കെ.വി. ലാലിവൻ, ടി.പി. നൗഫൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.