കണ്ണൂർ സർവകലാശാല: രജിസ്​ട്രാർ ഇന്നു​ ചുമതലയേൽക്കും

കണ്ണൂർ: സർവകലാശാല രജിസ്ട്രാറായി സ്​റ്റാറ്റിസ്​റ്റിക്സ് വിഭാഗം പ്രഫസറും സർവകലാശാല റിസർച് ഡയറക്ടറുമായ ഡോ. ജോബി കെ.ജോസ് ചൊവ്വാഴ്​ച ചുമതലയേൽക്കും. പാലാ സൻെറ്​ തോമസ് കോളജിൽനിന്ന് എം.എസ്​സിയും കാലിക്കറ്റ് സർവകലാശാലയിൽനിന്ന്​ പിഎച്ച്​.ഡിയും നേടിയ ജോബി കെ. ജോസ് ‌‌2001 മുതൽ കോഴിക്കോട് ദേവഗിരി സൻെറ്​ ജോസഫ്സ് കോളജിൽ അസി. പ്രഫസറായിരുന്നു. 2015ൽ ആണ് കണ്ണൂർ സർവകലാശാല പഠനവകുപ്പിൽ അധ്യാപകനായി ചേർന്നത്. 2015 മുതൽ 2020 വരെ സ്​റ്റാറ്റിസ്​റ്റിക്സ് പഠനവകുപ്പ് മേധാവിയായിരുന്നു. നിലവിൽ കണ്ണൂർ സർവകലാശാല സെനറ്റ് അംഗമാണ്. ദേശീയ/അന്തർദേശീയ ജേണലുകളിൽ 25ഒാളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശി കാഞ്ഞിരക്കാട്ട് പരേതനായ ജോസഫി​ൻെറ മകനാണ്​. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ആനി സബിത പോൾ ആണ് ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.