രാഗേഷി​െൻറ ഭാര്യയുടെ നിയമനം: സേവ് യൂനിവേഴ്സിറ്റി കാമ്പയിനെതിരെ അക്കാദമിക്​ കൗൺസിൽ

രാഗേഷി​ൻെറ ഭാര്യയുടെ നിയമനം: സേവ് യൂനിവേഴ്സിറ്റി കാമ്പയിനെതിരെ അക്കാദമിക്​ കൗൺസിൽ കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷി​ൻെറ ഭാര്യയുടെ നിയമന വിഷയം ചൂണ്ടി ക്കാട്ടിയ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) തുടങ്ങിയ സംഘടനകളെ അപലപിച്ച് അക്കാദമിക് കൗൺസിൽ. കൗൺസിലിലെ എൽ.ഡി.എഫ് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയം യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പോടെ അംഗീകരിച്ചു. വി.സി ഡോ. ഗോപിനാഥ് രവീന്ദ്ര​ൻെറ അധ്യക്ഷതയിൽ ചേർന്ന അവസാന യോഗമാണ് പ്രമേയം അംഗീകരിച്ചത്. സർവകലാശാലയിലെ അഴിമതിയും സ്വജനപക്ഷപാതവു​ം പൊതുജനസമക്ഷം ഉയർത്തിയവർ കുറ്റം ചെയ്തതായി ബോധ്യമുണ്ടെങ്കിൽ, ആരോപിതരായവർ തങ്ങൾക്ക് ഭൂരിപക്ഷമുള്ള അക്കാദമിക്​ കൗൺസിലിൽ പ്രമേയം കൊണ്ടുവന്ന് അപലപിക്കുന്നതിനുപകരം ആക്ഷേപമുന്നയിക്കുന്നവർക്കെതിരെ നിയമനടപടിക്ക് മുതിരുകയാണ് വേണ്ടതെന്ന് കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ്​ ഡോ. യു. അബ്​ദുൽ കലാമും ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്തും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.