നഗരസഭയുടെ അവഗണന; റോഡ് ശുചീകരിച്ച് പ്രതിഷേധിച്ചു

ഇരിട്ടി: റോഡിനോടുള്ള ഇരിട്ടി നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് റോഡ് ശുചീകരിച്ച് നേരംപോക്ക് മഹാത്മാ പുരുഷ സ്വാശ്രയസംഘത്തി​ൻെറ പ്രതിഷേധം. നേരംപോക്ക് ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽനിന്ന്​ കെ.ടി.സി, പ്രഗതി കോളജ് വഴി പോകുന്ന കാലൂന്ന് കാട് റോഡാണ് ശുചീകരിച്ചത്. റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, സഞ്ചാരയോഗ്യമാക്കുക, തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളെഴുതിയ ബോർഡും സ്ഥാപിച്ചു. ഇരുവശത്തും കാട് വളർന്ന്​ അപകടാവസ്ഥയിലാണ്​ റോഡ്. റോഡരിക്​ സ്വാശ്രയ സംഘം അംഗങ്ങൾ വൃത്തിയാക്കി. മഹാത്മ്വ പുരുഷ സ്വാശ്രയസംഘം പ്രസിഡൻറ്​ എൻ.പി. സുധാകരൻ, ​െസക്രട്ടറി കെ.എസ്. അനൂപ്, അംഗങ്ങളായ എ. അനീഷ്, കെ.പി. സജു, കെ.പി. നിധീഷ്, വി.കെ. അനൂപ്, കെ. ബൈജു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.