എസ്.ഡി.പി.ഐ കൺവെൻഷൻ

അഞ്ചരക്കണ്ടി: പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ പറ്റിക്കുന്ന സര്‍ക്കാറായി മാറിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കൽ. എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന തട്ടിപ്പുകളും ഇന്ധന വില കുറക്കാന്‍ തയാറാവാത്ത ധാര്‍ഷ്​ട്യവും ഇതാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു. വെണ്‍മണലിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ്​ നിസാം പുത്തലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി​ സൈഫുദ്ദീന്‍ വേങ്ങാട് സ്വാഗതം പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ക്കുള്ള ഹാരാര്‍പ്പണം റോയ് അറക്കല്‍ നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ടി.വി. ശംസീര്‍, മണ്ഡലം വൈസ് പ്രസിഡൻറ്​ തറമ്മൽ നിയാസ്, മണ്ഡലം ട്രഷറര്‍ സുനീര്‍ പറമ്പായി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷിഫ ബ്ലോക്ക് കമ്മിറ്റി വൈസ്​ പ്രസിഡൻറ്​ ഷമീദ് വേങ്ങാട്, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ സുനില്‍ ജോസഫ്, നിഷാദ്, നൂറുദ്ദീന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.