കുഞ്ഞിമംഗലം തുരുത്തിയിലു൦ വൻ കണ്ടൽ നശീകരണം

മണ്ണിട്ട് നികത്തലും തകൃതി പയ്യന്നൂർ: കുഞ്ഞിമംഗലം തുരുത്തിയിൽ കണ്ടൽക്കാടുകൾ നശിപ്പിച്ച് ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നു. പുല്ലങ്കോട് പുഴയോരത്തെ കണ്ടൽവേട്ടക്ക് പിന്നാലെയാണ് തുരുത്തിയിലും കണ്ടൽക്കാടുകൾ നശിപ്പിച്ച് നിലം നികത്തുന്നത്. തീരദേശ പരിപാലന നിയമത്തി​ൻെറ പട്ടിക ഒന്നിൽപെട്ട അതീവ സംരക്ഷിത മേഖലയിലാണ് കണ്ടൽ നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നത്. വനംവകുപ്പ് ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ച പ്രദേശത്തിന് തൊട്ടുള്ള ഭൂമിയിലാണ് ഇങ്ങനെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മണ്ണിട്ട് നികത്തുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന കുറ്റകരമായ മൗനമാണ് ​െകെയേറ്റങ്ങൾ ആവർത്തിക്കാനുള്ള മുഖ്യകാരണമെന്ന്​ പൗരാവകാശ പരിസ്ഥിതി സമിതി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.