പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഒ.ബി.സി /മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരും വിദേശത്ത് ജോലി നഷ്​ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍നിന്ന്​ സ്വയംതൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ റീ ടേണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക /ഉല്‍പാദന /സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്​ വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. പരമാവധി 30 ലക്ഷം രൂപ വരെ അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം വരെയാണ്​. 65 വയസ്സാണ്​ പ്രായപരിധി. നോര്‍ക്ക റൂട്ട്‌സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് വായ്പ അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.comല്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.