പാൽച്ചുരത്ത് പുലിയുടെ കാൽപാടുകൾ; കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്

കേളകം: കൊട്ടിയൂർ പാൽച്ചുരത്ത് ജനവാസകേന്ദ്രത്തിൽ വീണ്ടും പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ഇതേത്തുടർന്ന്​ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഒരാഴ്ചക്കിടെ പാൽച്ചുരം പുതിയങ്ങാടി മേഖലയിൽ നിരവധി തവണ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയിരുന്നു​. ഇതി​ൻെറ അടിസ്ഥാനത്തിൽ രാത്രികാല പരിശോധനയും കാമറയും ഒരുക്കിയെങ്കിലും വന്യമൃഗം ഏതെന്ന് കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, വ്യാഴാഴ്ച രാവിലെ പാൽച്ചുരം പള്ളിക്കു സമീപം താമസിക്കുന്ന ഉറുമ്പിൽ തങ്കച്ച​ൻെറ കൃഷിയിടത്തിൽ വീണ്ടും കാൽപാടുകൾ കണ്ടതോടെ ജനം ഭയപ്പാടിലായി. സംഭവസ്ഥലം കൊട്ടിയൂർ വെസ്​റ്റ്​ സെക്​ഷൻ ബീറ്റ് ഓഫിസർമാരായ ഷിനു, ഷൈജു, വാച്ചർ ബിനോയ് എന്നിവർ സന്ദർശിച്ചു. പുലിയുടെ കാൽപാടുകൾ തന്നെയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പി​​ൻെറ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.