ഓട്ടോ ടാക്​സി തൊഴിലാളികൾ മാർച്ച്​ നടത്തി

കണ്ണൂർ: പെട്രോൾ, ഡീസൽ വിലവർധനക്ക്‌ ‌ ആനുപാതികമായി ഓട്ടോ ടാക്​സി യാത്രാക്കൂലി ഉടൻ പുതുക്കി നിശ്ചയിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഓട്ടോ ടാക്​സി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ (സി.ഐ.ടി.യു) സർക്കാർ ഓഫിസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ലയിൽ 18 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. കലക്​ടറേറ്റിന്‌ മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്‌ഘാടനം ചെയ്​തു. കൊല്ലോൻ മോഹനൻ അധ്യക്ഷത വഹിച്ചു. എ.വി. പ്രകാശൻ, കെ. അശോകൻ, എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചെമ്പിലോട് വില്ലേജ് ഓഫിസിനുമുന്നിൽ നടത്തിയ മാർച്ചും ധർണയും മോട്ടോർ കോൺഫെഡറേഷൻ ജില്ല സെക്രട്ടറി കെ. ജയരാജൻ ഉദ്ഘാടനം ചെയ്​തു. മോട്ടോർ തൊഴിലാളി യൂനിയൻ എടക്കാട് ഏരിയ പ്രസിഡൻറ്​ പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സതീഷ്ബാബു, പി. പ്രകാശൻ, എം. വിനോദ്, ഇ.കെ. പുരുഷോത്തമൻ, പി. സോമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.