അപകടഭീതി വിതച്ച് കൂറ്റൻ തണൽ മരം

ഇരിട്ടി: നാട്ടുകാരെയും വാഹന യാത്രികരെയും ദുരന്ത ഭീതിയിലാക്കി പേരാവൂർ- ഇരിട്ടി റോഡിൽ പയഞ്ചേരി അമ്പലമുക്കിൽ റോഡിലേക്ക്‌ വീഴാൻകാത്ത്‌ ചുവടും വേരും ഇളകി കൂറ്റൻ തണൽ മരം. അപകട ഭീഷണിയെത്തുടർന്ന്‌ കഴിഞ്ഞ വർഷം പ്രധാന ശിഖരം മുറിച്ചുമാറ്റിയ മരമാണിത്‌. മുറിച്ചുമാറ്റിയ ഭാഗത്ത്‌ ഉണക്കം ബാധിച്ചതും അപകട ഭീഷണി ഇരട്ടിപ്പിച്ചു. തായ്‌വേരടക്കം പുറത്തായ നിലയിൽ റോഡിലേക്ക്‌ ചാഞ്ഞാണ്‌ മരത്തി​ൻെറ നിൽപ്​. അടിയന്തരമായും മരം മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തമാവും നാടിനെ കാത്തിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.