തൊഴിലാളി-കർഷക-കർഷകത്തൊഴിലാളി സംഗമം

പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളനത്തി​ൻെറ ഭാഗമായി കണ്ടങ്കാളി രണ്ടാലിൻകീഴിൽ വായനശാല പരിസരത്ത് തൊഴിലാളി - കർഷക-കർഷകത്തൊഴിലാളി സംഗമം സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥ തടവുകാരായ പി.വി. കുഞ്ഞപ്പൻ, എം. ആനന്ദൻ, എം.പി. കുഞ്ഞപ്പൻ, കെ.വി. ബാലൻ, കെ.പി. കൃഷ്ണൻ എന്നിവരെ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. നാരായണൻ ആദരിച്ചു. കെ.കെ. ഗംഗാധരൻ, എം. പ്രസാദ്, കെ. ശ്യാമള എന്നിവർ സംസാരിച്ചു. ടി.വി. രവീന്ദ്രൻ സ്വാഗതവും എൻ.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.