ഐ.എസ്.എം പ്രതിനിധി സംഗമം

കണ്ണൂർ: അന്ധവിശ്വാസത്തിനും മന്ത്രവാദ ചികിത്സക്കുമെതിരെ മതസമൂഹവും പൊതുസമൂഹവും ഒരുപോലെ ഉണർന്നു പ്രവർത്തിക്കണമെന്ന് ഐ.എസ്.എം ജില്ല പ്രതിനിധി സംഗമം. അന്ധവിശ്വാസ നിർമാർജന നിയമം ഉടൻ നടപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.എൻ.എം മർകസുദ്ദഅ്​വ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്​തു. യോഗത്തിൽ അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച പാറാൽ ദാറുൽ ഇർശാദ് അറബിക് കോളജ് അധ്യാപകൻ ഡോ. അബ്​ദുൽ ജലീൽ ഒതായിയെ ആദരിച്ചു. ഐ.എസ്.എം ജില്ല പ്രസിഡൻറ് റാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅ്​വ സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ നന്മണ്ട, പ്രഫ.ഇസ്മായിൽ കരിയാട്, ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് അബ്​ദുൽ സലാം മുട്ടിൽ, സെക്രട്ടറി അബ്​ദുൽ ജലീൽ വയനാട്, ജൗഹർ ചാലക്കര, പി.എം. സഹദ്, റസൽ കക്കാട്, ഷബീബ് വളപട്ടണം, അബ്​ദുൽ ബാസിത്ത് തളിപ്പറമ്പ്​, അനസ് തളിപ്പറമ്പ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സഹദ് ഇരിക്കൂർ (പ്രസി.), അനസ് തളിപ്പറമ്പ്​, ഷബീർ ധർമടം (വൈസ് പ്രസി.), റസൽ കക്കാട് (സെക്ര.), ജസീൽ പൂതപ്പാറ, സി. അനസ് (ജോ.സെക്ര.), റബീഹ് മാട്ടൂൽ (ട്രഷ.). photo: ചിത്രം 1: ism sangamam കണ്ണൂർ ജില്ല കെ.എൻ.എം മർകസുദ്ദഅ്​വ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.