ഹോട്ടൽ വ്യാപാരം പ്രതിസന്ധിയിലെന്ന് ഉടമകൾ

തലശ്ശേരി: പാചകവാതക വിലക്കയറ്റം കാരണം ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായെന്ന് കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ കെ. അച്യുതൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സർക്കാർ ഉത്തരവു പ്രകാരം ഹോട്ടലുകൾ തുറന്നെങ്കിലും പകുതി കച്ചവടം പോലും നടക്കുന്നില്ല. അതിനിടയിലാണ് ഇരുട്ടടി പോലെ പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില വർധിച്ചത്​. സിലിണ്ടർ വിലക്കയറ്റം പിൻവലിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ തലശ്ശേരി യൂനിറ്റ് ജനറൽ ബോഡിയും കൺവെൻഷനും ചൊവ്വാഴ്ച 3.30ന് തലശ്ശേരി നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ നടക്കും. വാർത്തസമ്മേളനത്തിൽ തലശ്ശേരി യൂനിറ്റ് ഭാരവാഹികളായ സി.സി.എം. മഷൂർ, എം. അബ്​ദുൽ നാസർ, കെ. ജയചന്ദ്രൻ, കെ.എം. ധർമപാലൻ, അശോകൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.