താക്കോൽ കൈമാറി

പെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിലെ ഒതയോത്ത് പൊയിൽ കമലക്കും സഹോദരൻ ബാബുവിനും പുതിയവീട് ലഭിച്ചു. മാനസിക-ശാരീരിക വെല്ലുവിളികളിൽ തളർന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഈ സഹോദരങ്ങൾക്ക് സി.പി.എം കരിയാട് ലോക്കൽ കമ്മിറ്റിയാണ് പുതിയവീട് നിർമിച്ചു നൽകിയത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനിൽനിന്ന് ഇരുവരും താക്കോൽ ഏറ്റുവാങ്ങി. പാനൂർ നഗരസഭ കൗൺസിലർ എം.ടി.കെ. ബാബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.