ചക്കരക്കല്ല്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യപങ്കു വഹിച്ച ആശാ വർക്കർമാരോട് നീതിപൂർവകമായ സമീപനം പുലർത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് സി.പി. സംഗീത ആവശ്യപ്പെട്ടു. ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ആശാവർക്കർമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അവർ. ധർമടം മണ്ഡലം പ്രസിഡൻറ് കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രമേശൻ പൂവത്തുംതറ, പി. സതീശൻ, സി.കെ. ദിനേശൻ, കെ. ഭരതൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.