കാരായിമാര്‍ക്ക്​ സ്വീകരണം; നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളി -മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ കുറ്റവാളികളെന്ന് പുനരന്വേഷണത്തില്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടും കാരായി രാജനും കാരായി ചന്ദ്രശേഖരനും സി.പി.എം നല്‍കിയ സ്വീകരണം നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് ഡി.സി.സി പ്രസിഡൻറ്​​ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കൊലയാളികളെ മഹത്വവത്കരിക്കുകയെന്നത് സി.പി.എമ്മിനെ സംബന്ധിച്ച് ഇതാദ്യത്തെ സംഭവമല്ല. ഫസല്‍ വധക്കേസില്‍ നിരപരാധികളെന്ന് കോടതി വിധിച്ചതു പോലെയാണ് കാരായിമാര്‍ക്ക് സ്വീകരണമൊരുക്കിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് സ്വീകരണമൊരുക്കിയത്. മറ്റു രാഷ്​ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ആള്‍കൂട്ടം സംഘടിപ്പിച്ചാല്‍ കേസെടുക്കുന്ന പൊലീസ് കാരായിമാര്‍ക്ക് നല്‍കിയ സ്വീകരണത്തിലെ കോവിഡ് ചട്ടലംഘനം കാണാതിരിക്കുന്നത് ഭരിക്കുന്നവരോടുള്ള അമിത വിധേയത്വമാണെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.