പ്രകടനം നടത്തി

തലശ്ശേരി: ഡീസലി‍ൻെറയും സ്പെയർപാർട്സുകളുടെയും വിലവർധന കാരണം സ്വകാര്യ ബസ് വ്യവസായം വൻസാമ്പത്തിക പ്രയാസം നേരിടുകയാണെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ്ചാർജ് വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒമ്പത് മുതൽ സംയുക്ത ട്രേഡ് യൂനിയ‍​ൻെറ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ തലശ്ശേരി മേഖലയിലെ ബസുകളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസുടമകൾ തലശ്ശേരിയിൽ . പ്രസിഡന്‍റ്​ കെ. വേലായുധൻ, വൈസ് പ്രസിഡന്‍റ്​ എം. രവീന്ദ്രൻ, ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ, ട്രഷറർ കെ. പ്രേമാനന്ദൻ, ചെയർമാൻ എം. രാഘവൻ, കെ.കെ. ജിനചന്ദ്രൻ, സെക്രട്ടറിമാരായ ടി.പി. പ്രേമാനന്ദൻ, എൻ.പി. വിജയൻ, കെ. ദയാനന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.