പച്ചക്കറിത്തോട്ടങ്ങൾക്ക്​ മുണ്ടേരിയിൽ ഇന്ന് തുടക്കം

പച്ചക്കറിത്തോട്ടങ്ങൾക്ക്​ മുണ്ടേരിയിൽ ഇന്ന് തുടക്കംമുണ്ടേരി: ഗ്രാമപഞ്ചായത്ത് തനതായി ആവിഷ്​കരിച്ച സകുടുംബം സംയോജിത കൃഷി പദ്ധതിയിൽ 3,000 പച്ചക്കറിത്തോട്ടങ്ങൾക്ക്​​ കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിക്കുന്നു. വൈകീട്ട്​ അഞ്ചിന്​ താറ്റിയോട്ട്​ അംഗൻവാടിക്ക് സമീപം തയാറാക്കിയ കൃഷിത്തോട്ടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ 20 വാർഡുകളിലും നവംബർ അഞ്ചിനകം പച്ചക്കറിത്തോട്ടങ്ങൾ രൂപപ്പെടുത്തും. ഇതോടൊപ്പം വാട്​സ്​ആപ് വഴിയും ഗൂഗ്​ൾ മീറ്റ് വഴിയും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഇ–കൃഷി പരിശീലന പരിപാടി ആരംഭിക്കും. പഞ്ചായത്തിൽ കരനെൽ കൃഷി ചെയ്​ത 2,800 വീടുകളിലും 200 അധിക തോട്ടങ്ങളും രൂപപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. അനിഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.