തെരുവോര കച്ചവടക്കാർക്കെതിരെ നടപടി; കോർപറേഷനെതിരെ യൂത്ത്​ ലീഗ്

തെരുവോര കച്ചവടക്കാർക്കെതിരെ നടപടി; കോർപറേഷനെതിരെ യൂത്ത്​ ലീഗ്​കണ്ണൂർ: നഗരത്തിൽ ഫുട്​പാത്തിലും മറ്റും നിരവധി വർഷമായി കച്ചവടം നടത്തുന്ന തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന കോർപറേഷൻ നടപടിക്കെതിരെ യൂത്ത്​ ലീഗ്​ രംഗത്ത്​. മുൻകരുതലെടുക്കാതെ ഒഴിപ്പിക്കുന്ന നടപടി നിർത്തിവെക്കണമെന്ന് യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം പ്രായോഗികമായി കൈകാര്യം ചെയ്യാൻ കോർപറേഷന് സാധിക്കണം. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്​ടപ്പെട്ടവർ വിവിധയിടങ്ങളിൽ കച്ചവടം നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. ഇതുപോലും തടസ്സപ്പെടുത്തി വലിയ പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം പോലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും ഇത്തരം നടപടികളിൽ നിന്നും പിന്മാറണമെന്നും യൂത്ത് ലീഗ് പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.