കാഞ്ഞിരത്തിൻകീഴിൽ കടമ്പ കടക്കാൻ കാത്തിരിക്കണം

കാഞ്ഞിരത്തിൻകീഴിൽ കടമ്പ കടക്കാൻ കാത്തിരിക്കണംphoto: chokli road ചൊക്ലി കാഞ്ഞിരത്തിൻകീഴിലെ ഗതാഗതക്കുരുക്ക്​ചൊക്ലി: കാഞ്ഞിരത്തിൻകീഴിലൂടെ യാത്ര തുടരണമെങ്കിൽ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്​. ഗതാഗതക്കുരുക്കിൽ മണിക്കൂറോളം വാഹനങ്ങൾ നിർത്തിയിടേണ്ടിവരും​. ​മേക്കുന്ന് മേനപ്രം റോഡ് നവീകരണത്തിനായി അടച്ചതുകാരണം വാഹനങ്ങൾ മത്തിപ്പറമ്പ് വഴിയാണ് പോവുന്നത്. ചൊക്ലി ടൗണിൽ റോഡരിക് വീതികൂട്ടി ടാറിങ്​ നടത്തുന്നതും ഗതാഗത തടസ്സങ്ങൾക്ക് കാരണമാവുന്നതായാണ് പരാതി. വൈകീട്ട്​ കാഞ്ഞിരത്തിൻകീഴിൽ വാഹനങ്ങൾ വർധിക്കുന്നതുകാരണം മണിക്കൂറോളമാണ് ഇവിടെ വാഹനങ്ങളുടെ നിര. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന റോഡാണ് നവീകരണത്തിനായി അടച്ചിട്ടത്. കുറ്റ്യാടി, നാദാപുരം തുടങ്ങി കോഴിക്കോട്​ ജില്ലയിലേക്കും വയനാട്ടിലേക്കും നൂറുകണക്കിന്​ യാത്രക്കാരാണ്​ ഇതുവഴി പോകുന്നത്​. മേക്കുന്നിനടുത്ത പെട്ടിപ്പാലത്ത് റോഡ് അടച്ചിരിക്കുകയാണ്. ഇതുവഴി ഒരു വാഹനത്തിനും പോവാൻ സാധ്യമല്ല. എന്നാൽ, ഇരുചക്രവാഹന യാത്രികർ മതിയമ്പത്ത് എം.എൽ.പി സ്കൂളിന്​ മുന്നിലുള്ള ഇടുങ്ങിയ കനാൽ വഴിയിലൂടെ പോവുന്നത് വൻ അപകടമാണ് ഉണ്ടാക്കുകയെന്ന് പ്രദേശവാസികൾ പറയുന്നു. അടിയന്തരമായി മേനപ്രം മേക്കുന്ന് റോഡ്​ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.രണ്ട്​ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ്​ കുരുക്കിൽപെടുന്നത്​. പൊതുവേ സൗകര്യം കുറഞ്ഞ റോഡുകളാണ്​ മാഹിയുടെ ഭാഗമായ പള്ളൂരിലും ചൊക്ലിയിലും. റോഡരികിലെ പാർക്കിങ്​ കൂടിയാകു​േമ്പാൾ കുരുക്ക്​ മുറുകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.