പിണറായി ഇനി കാമറക്കണ്ണില്‍

കണ്ണൂർ: പിണറായി പൊലീസ് സ്​റ്റേഷ​ൻെറ നേതൃത്വത്തില്‍ സ്​റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച 40 സി.സി.ടി.വി കാമറകളുടെ സ്വിച്ച്​​ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്​റ്റേഷനിലെ പൊലീസുകാരുടെ മരണാനന്തര അവയവദാന സമ്മതപത്ര കൈമാറ്റവും അദ്ദേഹം നടത്തി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.നാരായണ നായിക് സമ്മതപത്രം ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധത്തില്‍ മികച്ച ഇടപെടല്‍ നടത്തിയ തലശ്ശേരി ആര്‍.എം.ഒ ഡോ. ജിതിന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തു വടക്കുമ്പാട് എന്നിവരെ അനുമോദിച്ചു. ജനകീയ കൂട്ടായ്മയിലൂടെയാണ് സ്​റ്റേഷന്‍ പരിധിയില്‍ 40 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്. പിണറായി പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, മുന്‍ എം.പി കെ.കെ. രാഗേഷ്, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​ ഗീത, സിറ്റി പൊലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, അസി. കമീഷണര്‍ വിഷ്ണുപ്രദീപ്, പിണറായി ഗ്രാമപഞ്ചായത്തംഗം എ. ദീപ്തി, കെ.പി.എ സെക്രട്ടറി സിനീഷ്, സ്​റ്റേഷന്‍ എസ്.എച്ച്.ഒ ഇ.കെ. രമ്യ, സി.പി.ഒ ടി. പ്രജോഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.