ഐ.വി. ദാസ് പുരസ്കാരം കവിയൂർ രാജഗോപാലന്

ഐ.വി. ദാസ് പുരസ്കാരം കവിയൂർ രാജഗോപാലന്ivdasrajagopalപാനൂർ: 2021ലെ ഐ.വി ദാസ് എൻഡോവ്മൻെറ്​ പുരസ്കാരത്തിന് അധ്യാപകനും കവിയും ചരിത്ര പഠന ഗവേഷകനുമായ കവിയൂർ രാജഗോപാലൻ അർഹനായി. അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, പൊന്ന്യം ചന്ദ്രൻ എന്നിവരുൾപ്പെടുന്ന ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.പാട്യം ഗോപാലൻ മെമ്മോറിയൽ ഹൈസ്കൂളിൽനിന്ന്​ 2003ൽ അധ്യാപകവൃത്തിയിൽ നിന്ന്​ വിരമിച്ച ഇദ്ദേഹം സാക്ഷരത മിഷ​ൻെറ പദ്ധതി ഓഫിസറായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്. കേരള സ്​റ്റേറ്റ് ഫോക്​ലോർ അക്കാദമി സെക്രട്ടറിയായും ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറായും പ്രവർത്തിച്ചു. 2016ൽ വടവതി വാസു സ്മാരക പ്രഥമ അവാർഡിന് അർഹമായി. റിട്ട. അധ്യാപിക ശാന്തയാണ് ഭാര്യ. മക്കൾ: രശ്മി, ദീപ്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.