പുസ്തക പ്രകാശനം

തലശ്ശേരി: ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ മുകുന്ദൻ മഠത്തിൽ രചിച്ച 'കെ. രാഘവൻ ഈണങ്ങളുടെ രാജശിൽപി' പുസ്തകം ഞായറാഴ്ച രാവിലെ 11.30ന് പിണറായി കൺവെൻഷൻ സൻെററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങും. എം.വി. ജയരാജൻ അധ്യക്ഷത വഹിക്കും. പുസ്തകത്തി​ൻെറ കവർ രൂപകൽപന ചെയ്ത ആർട്ടിസ്​റ്റ്​ മദനനെ ചടങ്ങിൽ ആദരിക്കും. തലശ്ശേരി ടൂറിസം ​െഡവലപ്മൻെറ് സഹകരണ സൊസൈറ്റിയും ജില്ല ലൈബ്രറി കൗൺസിലും ചേർന്നാണ് സംഘടിപ്പിക്കുന്നത്. രചയിതാവ് മുകുന്ദൻ മഠത്തിൽ, കെ.വി. മോഹനൻ, പവിത്രൻ മൊകേരി, കെ.കെ. രാഘവൻ, വത്സൻ പനോളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.