വഖഫ് ബോർഡ്‌ ചെയർമാൻ സന്ദർശിച്ചു

വഖഫ് ബോർഡ്‌ ചെയർമാൻ സന്ദർശിച്ചുപടം - തളിപ്പറമ്പ് മാർക്കറ്റിനു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാൻറ്​ –––––––––––––––––––––––––വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ സന്ദർശിക്കുന്നുതളിപ്പറമ്പ്: തളിപ്പറമ്പിലെ മാർക്കറ്റിനു നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാൻറ്​ തകർന്നുവീണ സ്ഥലം കേരള വഖഫ് ബോർഡ്‌ ചെയർമാൻ ടി.കെ. ഹംസ സന്ദർശിച്ചു. ഖബർസ്ഥാൻ കൈയേറി അനധികൃതവും അശാസ്ത്രീയവുമായാണ് പ്ലാൻറ്​ നിർമിച്ചതെന്ന പരാതിയിലാണ് സന്ദർശനം. ജുമാമസ്ജിദ് ട്രസ്​റ്റ്​ കമ്മിറ്റി 40 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പ്ലാൻറ്​ നിർമിച്ചത്. എന്നാൽ, ഉദ്​ഘാടനം നടക്കുന്നതിനു മുമ്പുതന്നെ പ്ലാൻറ്​ തകരുന്ന സ്ഥിതിയാണുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും പരാതികളും ഉയർന്നിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ്‌ ചെയർമാൻ തന്നെ നേരിട്ട് സ്ഥലം സന്ദർശിച്ചത്. പരിശോധനയിൽ ഖബർസ്ഥാൻ ആണെന്ന് മനസ്സിലായെന്നും പ്ലാൻറി​ൻെറ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു. വഖഫ് ബോർഡി​ൻെറ സ്വത്ത് അന്യാധീനപ്പെടുത്തിയെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.