തിരികെ തിരുമുറ്റത്ത്​; തടവറയിൽനിന്ന്​ ശുചിത്വത്തിന്‍റെ നല്ല പാഠം

തിരികെ തിരുമുറ്റത്ത്​; തടവറയിൽനിന്ന്​ ശുചിത്വത്തിന്‍റെ നല്ല പാഠംപടം -സന്ദീപ്​കണ്ണൂർ: തിരികെ തിരുമുറ്റ​ത്തെത്തുന്ന കുരുന്നുകളുടെ വിദ്യാലയം ശുചീകരിക്കാൻ തടവറയിൽ നിന്നൊരു ശ്രമദാനം. ജയില്‍ സബോഡിനേറ്റ് അസോസിയേഷന്‍ കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്​ കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ക്ലാസുകളും പരിസരവും ശുചീകരിച്ച് നല്‍കിയത്​. നൂറോളം അസി. പ്രിസണ്‍ ഓഫിസര്‍മാര്‍ ചേര്‍ന്ന് തടവുകാരുടെ ശ്രമദാനം കൂടി ഉള്‍പ്പെടുത്തിയാണ്​ ശുചീകരണ ​പ്രവൃത്തി നടത്തിയത്​. ​പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ സെന്‍ട്രല്‍ ജയിൽ സൂപ്രണ്ട് റോമിയോ ജോണ്‍ നിര്‍വഹിച്ചു. ജയിൽ ജീവനക്കാരും തടവുകാരും ചേർന്ന്​ പരിസരമടക്കം ശുചീകരിച്ചു. നവംബർ ഒന്നിന്​ സ്​കൂൾ തുറക്കുന്നതിന്​ മുന്നോടിയായി ജില്ലയിലെ വിവിധ സ്​കൂളുകൾ ശുചീകരിക്കുന്നതിനായി നിരവധി സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്​. ഇതിന്‍റെ ഭാഗമായാണ്​ നഗരത്തിലെ പ്രധാന സ്​കൂൾ ശുചീകരിക്കാനായി ജയിൽ ജീവനക്കാർ മുൻകൈയെടുത്തത്​. ആരോഗ്യ വകുപ്പ്്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഒരുക്കം ജില്ലയിൽ നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഇടപെടലുകളും സജീവമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.