ഇ- ശ്രാം രജിസ്ട്രേഷന്: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്നവംബര്‍ മൂന്ന് മുതല്‍ രജിസ്റ്റർ ചെയ്യാംകണ്ണൂർ: ജില്ലയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയാറാക്കുന്നതിനുള്ള ഇ– ശ്രാം രജിസ്ട്രേഷന് നവംബര്‍ മൂന്ന് മുതല്‍ പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള വിവിധ ആനുകൂല്യം ലഭിക്കുന്നതിനായാണ് ഇ– ശ്രാം രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇ ശ്രാം പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 16നും 59നും ഇടയില്‍ പ്രായമുള്ള ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരും ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തവരുമായ എല്ലാ തൊഴിലാളികളും രജിസ്റ്റർ ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ദേശസാത്കൃത ബാങ്കിൻെറ പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കും. അക്ഷയ കേന്ദ്രങ്ങൾ, കോമണ്‍ സര്‍വിസ് സൻെററുകള്‍ എന്നിവ വഴിയാണ് രജിസ്ട്രേഷന് നടന്നുവരുന്നത്. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.