കണ്ണൂര്‍: മുക്കുപണ്ടം പണയംെവച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ രണ്ടുപേരെ കൂടി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. കണ്ണൂര്‍ രാജീവ് ഗാന്ധി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ലേബര്‍ ബാങ്ക് ഓഫ് വെല്‍ഫെയര്‍ കോ-ഓപ് സൊസൈറ്റിയില്‍ ജനുവരി 15നും ഒക്ടോബർ 16നും 8.95 പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം പണയംെവച്ച് 1,45,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികൾ പിടിയിലായത്. കൊറ്റാളി സാദിരിപ്പള്ളി മുഹമ്മദാലി ക്വാർട്ടേഴ്സിൽ വി.എ. സിദ്ദീഖ്, മുണ്ടയാട് പനക്കട ഹൗസിൽ ഹരിഹരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 25ന് എളയാവൂര്‍ സര്‍വിസ് സഹകരണ ബാങ്കിൻെറ കണ്ണോത്തുംചാല്‍ ശാഖയില്‍ നാലു പവന്‍ തൂക്കം വരുന്ന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെക്കൂടി കണ്ടെത്തി പിടികൂടിയത്. ഇതോടെ കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ പ്രതികള്‍ നാലായി. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്താല്‍ കൂടുതൽ പേർ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഹാരിസ്, യോഗേഷ്, അനീഷ്, എസ്.സി.പി.ഒ ബാബു പ്രസാദ്, സജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.