കമുകുകൃഷി വ്യാപന പദ്ധതിയുമായി ആറളം photo: kel kamuku ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ് കമുക് തൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കുന്നുആറളം: ആറളം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കമുകുകൃഷി വ്യാപനത്തിനൊരുങ്ങുന്നു. 460 ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. ഒരാൾക്ക് 25 തൈകൾ എന്ന പ്രകാരം 11,500 തൈകളാണ് പഞ്ചായത്തിലെ 17 വാർഡുകളിലായി വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ 178 പേർക്കുള്ള തൈകളുടെ വിതരണം ഈ ആഴ്ചതന്നെ പൂർത്തിയാക്കും.ആറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകർക്ക് 75 ശതമാനം സബ്സിഡിയോടെ കമുകിൻ തൈകളുടെ വിതരണം ആരംഭിച്ചു. വെളിമാനത്ത് നടന്ന ചടങ്ങിൽ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജെസി മോൾ വാഴപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് അന്ത്യാംകുളം, വത്സ ജോസ്, ഇ.സി. അനീഷ്, കൃഷി ഓഫിസർ ജിംസി മരിയ, സീനിയർ കൃഷി അസി. സി.കെ. സുമേഷ്, –––––––––––––––––––––––––––––––അക്ഷയ്രാദ്, മെൽവിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.