വയോധിക​നെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം രണ്ടുപേർ അറസ്​റ്റിൽ

വയോധിക​നെ മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവം രണ്ടുപേർ അറസ്​റ്റിൽ കൂത്തുപറമ്പ്: വയോധിക​​ൻെറ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിനു മോഹൻ അറസ്​റ്റ്​ ചെയ്തത്. മാങ്ങാട്ടിടം കിണറ്റിൻറവിടയിലെ പി. ഗംഗാധര​ൻെറ (65) ദേഹത്താണ് കഴിഞ്ഞ ദിവസം മദ്യം ഒഴിച്ചശേഷം തീ കൊളുത്തിയത്. മദ്യലഹരിയിൽ മൂവരും തമ്മിൽ വഴക്കിടുകയും ഗംഗാധര​ൻെറ ദേഹത്ത് മദ്യമൊഴിച്ചശേഷം തീവെക്ക​ുകയുമാണുണ്ടായത്. ബാക്കിവന്ന മദ്യം കഴിക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നെഞ്ചിലും കൈകളിലും സാരമായി പരിക്കേറ്റ വയോധികനെ നാട്ടുകാരാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ഗംഗാധരൻ അപകടനില തരണംചെയ്തിട്ടുണ്ട്. ഗംഗാധര​ൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, ജില്ല ഫോറൻസിക് ഓഫിസർ പി. ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.