കണ്ണൂർ: കുട്ടികളുടെ കോവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്റര്‍ (എച്ച്.ഐ.ബി) വിതരണം ചെയ്യുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്ത് രക്ഷിതാക്കള്‍ മുഖേനയാണ് മരുന്ന് വിതരണം. https//ahims.kerala.gov.in എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്/ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. മരുന്ന് വാങ്ങിക്കാന്‍ പോകുന്ന സ്ഥാപനങ്ങളെയും ഇതിലൂടെ തിരഞ്ഞെടുക്കാം. സംശയ നിവാരണത്തിനായി 1800-599-2011 എന്ന ടോള്‍ ഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. ബുധനാഴ്ച വരെയാണ് മരുന്ന് വിതരണം. മരുന്ന് ഒന്നുവീതം തുടര്‍ച്ചയായ മൂന്ന് ദിവസം വെറും വയറ്റില്‍ കഴിക്കണം. ജില്ല ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അന്‍വര്‍, ഡോ. അബ്ദുൽ സലാം, നാഷനല്‍ ആയുഷ് മിഷന് ഡി.പി.എം ഡോ. കെ.സി. അജിത് കുമാര്‍, ഡോ. കെ. ജ്യോതി, ഡോ. കെ.സി. വത്സല, ഡോ. ഹരികൃഷ്ണന്, ഡോ. എ. വിജയ, ഡോ. ബിജോയ്, ഡോ. വിനോദ്, ഡോ. ജിമ്രിസ് തുടങ്ങിയവര്‍ പങ്കെടുത്തു. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.