മാഹി തിരുനാളിന് ഇന്ന് കൊടിയിറക്കം

മാഹി തിരുനാളിന് ഇന്ന് കൊടിയിറക്കം മാഹി: മാഹി സൻെറ് തെരേസ തീർഥാടന കേന്ദ്രം തിരുനാളി​‍ൻെറ 17ാം ദിനത്തിൽ രാവിലെ നടന്ന സാഘോഷ ദിവ്യബലിയിൽ ഇടവക വികാരി ഫാ. വിൻസൻെറ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിവിധ സമയങ്ങളിൽ ദിവ്യബലിയുണ്ടായി. വൈകീട്ട് ഫാ. അനിൽ ജോസഫി​‍ൻെറ മുഖ്യകാർമികത്വത്തിലും ആഘോഷമായ തിരുനാൾ ദിവ്യബലി നടന്നു. വിശുദ്ധ അമ്മ ത്രേസ്യ മാതാവിനോടുള്ള നൊവേനയുമുണ്ടായി. ആഘോഷമായ ദിവ്യബലിക്ക് ഇടവകയിലെ സൻെറ് സെബാസ്​റ്റ്യൻ കുടുംബ യൂനിറ്റും സൻെറ് ജോസഫ്സ്​ സംഘാംഗങ്ങളുമാണ് നേതൃത്വം നൽകിയത്. ദേവാലയത്തിലെ ചടങ്ങുകൾക്ക്​ സഹവികാരി ഫാ. ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്​റ്റീവെൻസെൻ പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ എന്നിവർ നേതൃത്വം നൽകി.സമാപന ദിനമായ 22ന് രാവിലെ ഏഴിന് ദിവ്യബലി ഉണ്ടാകും. 10ന് ഇടവക വികാരി ഫാ. വിൻസൻെറ് പുളിക്കലി​‍ൻെറ മുഖ്യകാർമികത്വത്തിൽ സാഘോഷ തിരുനാൾ ദിവ്യബലി നടക്കും. 18 ദിവസം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്ന അമ്മ ത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റും. ഇടവക വികാരി കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനമാകും. ഇടവകയിലെ സൻെറ് ലിറ്റിൽ ഫ്ലവർ കുടുംബ യൂനിറ്റ് അംഗങ്ങളാണ് വെള്ളിയാഴ്ച ദിവ്യബലിക്ക് നേതൃത്വം നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.