കെ.റെയിൽ: സർവേയുമായി അധികൃതർ; പ്രതിഷേധവുമായി സമരസമിതി

കെ.റെയിൽ: സർവേയുമായി അധികൃതർ; പ്രതിഷേധവുമായി സമരസമിതി കണ്ണൂർ: കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവേയുമായി അധികൃതർ മുന്നോട്ട്​. ഇതിനെതിരെ പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തി. ബുധനാഴ്​ച രാവിലെ 10ഒാടെയാണ്​ ചിറക്കൽ ഗേറ്റ് ഭാഗത്ത് വൻ പൊലീസ്‌ സന്നാഹത്തോടെ അധികൃതർ സർവേക്കെത്തിയത്​. വിവരമറിഞ്ഞ്​ ജില്ല സമരസമതി നേതാക്കളും മറ്റും എത്തി പ്രതിഷേധം ഉയർത്തിയെങ്കിലും അധികൃതർ സ്​ഥലം അളവ് കല്ലിടൽ നടത്തി. പ്രവൃത്തിയിൽനിന്ന്​ പിൻവാങ്ങണമെന്ന്​ സമരസമിതി പ്രവർത്തകർ ആവശ്യപ്പെ​െട്ടങ്കിയും പ്രതിഷേധം അവഗണിച്ചാണ്​ ഉദ്യോഗസ്​ഥർ സ്​ഥലം അളന്ന്​ കല്ലിട്ടത്​. കേന്ദ്രസർക്കാറി​ൻെറയോ റെയിൽവേ മന്ത്രാലയത്തി​ൻെറയോ അനുമതി കൂടാതെ ഭൂമി ഏറ്റെടുക്കൽ നടപടി പാടില്ലെന്ന ഹൈകോടതി ഉത്തരവിനെ പോലും കാറ്റിൽ പറത്തിയാണ് പൊലീസി​ൻെറ പിന്തുണയോടെ സർവേ നടത്തിയതെന്ന്​ സമരസമിതി ഭാരവാഹികൾ പറഞ്ഞു. സാമൂഹികാഘാത പഠനമോ പരിസ്ഥിതി ആഘാത പഠനമോ വിചാരണയോ നടത്താതെയുള്ള കെ. റെയിലി​ൻെറ പ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടവും പൊലീസും പിന്തുണ നൽകരുതെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുന്നപക്ഷം ശക്തമായ ചെറുത്തുനിൽപുസമരം ഉണ്ടാകുമെന്ന് കെ. റെയിൽ -സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ജില്ല ചെയർമാൻ എ.പി. ബദുറുദ്ദീൻ, ജനറൽ കൺവീനർ അഡ്വ. പി.സി. വിവേക്, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം അനൂപ് ജോൺ, പി.പി. കൃഷ്​ണൻ മാസ്​റ്റർ എന്നിവർ അറിയിച്ചു. ഇതുസംബന്ധിച്ച നിവേദനം ജില്ല കലക്​ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.