റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധംപടം -സന്ദീപ്കണ്ണൂർ: റെയിൽവേ സ്വകാര്യവത്കരണത്തിനും വിൽപനക്കുമെതിരെ എ.ഐ.ടി.യു.സി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്റ്റേഷനുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു. വർധിപ്പിച്ച പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് പിൻവലിക്കുക, കോവിഡ് ആരംഭത്തിൽ സ്പെഷൽ ട്രെയിൻ എന്ന പേരിൽ ടിക്കറ്റ് ചാർജ് കൂട്ടിയത് പിൻവലിക്കുക, പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം കണ്ണൂരിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മണ്ഡലം വൈസ് പ്രസിഡൻറ് കെ.എം. സപ്ന അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്ന്യം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കണ്ണപുരത്ത് ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, ഏഴിമലയിൽ ജില്ല സെക്രട്ടറി പി. ലക്ഷ്മണൻ, പയ്യന്നൂരിൽ ജില്ല വൈസ് പ്രസിഡൻറ് കെ.വി. ബാബു എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.