അടച്ചുറപ്പിന് നിരപ്പലക; ഇതൊരു സർക്കാർ സ്ഥാപനമാണ്

അടച്ചുറപ്പിന് നിരപ്പലക; ഇതൊരു സർക്കാർ സ്ഥാപനമാണ്പയ്യന്നൂർ: ഒന്ന്, രണ്ട്, മൂന്ന്... പലകകളിൽ എഴുതിയ നമ്പർ നോക്കിയില്ലെങ്കിൽ ഓഫിസ് പൂട്ടാനാവില്ല. കാരണം ഓരോ പലകക്കും ഓരോ സ്ഥാനമുണ്ട്. ഇത് പഴയൊരു കടയല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പോസ്​റ്റ് ഓഫിസാണ്. പയ്യന്നൂർ പരിധിയിൽപെട്ട കൊറ്റിയിലെ ആർ.എസ് ബ്രാഞ്ച് ഓഫിസാണ് ഇപ്പോഴും പഴയ നിരപ്പലക വാതിലുമായി പ്രവർത്തിക്കുന്നത്. ഇപ്പോൾ ഗ്രാമങ്ങളിലെ കടകൾപോലും നിരപ്പലകയിൽ നിന്ന് മാറി. ഈ കാലത്താണ് ഒരു കേന്ദ്രസർക്കാർ സ്​ഥാപനം വളരെ പഴയ സംവിധാനവുമായി പ്രവർത്തിക്കുന്നത്.പഴയകാലത്തെ നിരപ്പലക കൊണ്ട് ഭദ്രമാക്കിയ ചായപ്പീടികയെ അനുസ്മരിക്കും വിധമാണ് പോസ്​റ്റ്​ ഒാഫിസിന്‍റെ അവസ്ഥ. ആധുനിക കെട്ടിട സൗകര്യമുള്ള ഈ കാലത്ത് ഈ ഓഫിസ് വകുപ്പിനുതന്നെ അപമാനമാണെന്ന് നാട്ടുകാർ പറയുന്നു. അവികസിത പ്രദേശങ്ങളിൽപോലും എ.സി സൗകര്യമുള്ള സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഇവിടെ ഈ അവഗണന. റെയിൽവേ സ്​റ്റേഷൻ പരിസരത്തെ ഈ സ്ഥാപനത്തിൽ നിരവധിപേർ എത്താറുണ്ട്. അതുകൊണ്ടുതന്നെ സൗകര്യ പ്രദമായ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റണമെന്ന ആവശ്യം ഉയരുന്നു. പി. വൈ. ആർ പോസ്റ്റ് ഓഫിസ്നിരപ്പലക വാതിലായി പ്രവർത്തിക്കുന്ന കൊറ്റിയിലെ പോസ്​റ്റ്​ ഒാഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.