ഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം

ഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം പടം - കേരള ഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നുതളിപ്പറമ്പ്: കേരള ഗവ.കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ല സമ്മേളനം ബക്കളത്ത്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന സിമൻറ്, കമ്പി വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ മുഖ്യാതിഥിയും ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ വിശിഷ്​ടാതിഥിയുമായി. ജില്ല ആക്ടിങ് പ്രസിഡൻറ്​ കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ ഇ.പി. പ്രഭാകരൻ പ്രമേയവും ജോ.സെക്രട്ടറി എ. വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി. അബ്​ദുൽ കരീം, പി. മോഹൻദാസ്, ബി.എം. കൃഷ്ണൻ നായർ, കെ. സുമേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.