കേരള ബാങ്ക് ധർണകണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോഓപറേറ്റിവ് വർക്കേഴ്സ് ഫെഡറേഷൻ (എച്ച്.എം.എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്കിന് മുന്നിൽ നടത്തിയ ധർണ സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീർ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് നിയമനങ്ങളിൽ പ്രാഥമിക സഹകരണസംഘം ജീവനക്കാർക്ക് 50 ശതമാനം സംവരണം നിലനിർത്തുക, നിയമനങ്ങളിൽ മുഴുവൻ സഹകരണസംഘം ജീവനക്കാരെയും ഉൾപ്പെടുത്തുക, സൊസൈറ്റികൾക്ക് നൽകാനുള്ള ഡിവിഡൻറ് കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ല പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ്, എച്ച്.എം.എസ് നേതാവ് എൻ. ലക്ഷ്മണൻ, കാഞ്ചന മാച്ചോരി, കെ.പി. സലീം, കെ. ചിത്രാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി.എൻ. അഷറഫ് സ്വാഗതവും കാരിച്ചി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.പടം.....സന്ദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.