പിലാത്തറ ലാസ്യ ഇനി ആർട്സ് ആൻഡ് സയൻസ് കോളജ്

പിലാത്തറ ലാസ്യ ഇനി ആർട്സ് ആൻഡ് സയൻസ് കോളജ്ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളി റോഡിൽ അഞ്ച് ഏക്കർ ഭൂമിയിൽ പുതിയ കാമ്പസ് നിർമിക്കുംപിലാത്തറ: കണ്ണൂർ സർവകലാശാലക്ക്​ കീഴിൽ 2011 മുതൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്​സ്​, ആർട്​സ് ആൻഡ്‌ സയൻസ് കോളജ് ആവുന്നു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളി റോഡിലുള്ള അഞ്ച് ഏക്കർ ഭൂമിയിൽ പുതിയ കാമ്പസ് നിർമിക്കാനും ആർട്​സ് ആൻഡ് സയൻസ് കോളജായി മാറ്റാനും സർക്കാർ അനുമതി ലഭിച്ചു. കോളജി​െന ആർട്സ്​ ആൻഡ് സയൻസ് കോളജായി മാറ്റാൻ കണ്ണൂർ സർവകലാശാലയാണ് അപേക്ഷ നൽകിയിരുന്നത്.ഭരതനാട്യത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, കർണാടക സംഗീതത്തിൽ ബിരുദം എന്നീ കോഴ്​സുകൾ നടത്തുന്ന മലബാറിലെ ഏക കോളജാണ് ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സ്​. 1993ൽ രൂപവത്കരിച്ച ചാരിറ്റബിൾ സൊസൈറ്റിയായ ലാസ്യ കലാക്ഷേത്രയുടെ കീഴിലാണ് ലാസ്യ കോളജ് പ്രവർത്തിക്കുന്നത്.സർക്കാറി​ൻെറ പുതിയ തീരുമാനപ്രകാരം നിലവിലുള്ള കോഴ്​സുകളിൽ സീറ്റുകൾ വർധിപ്പിക്കാനും പുതിയ കോഴ്​സുകൾ ആരംഭിക്കാനും കഴിയുമെന്ന് പ്രിൻസിപ്പൽ ഡോ. ലത ഇടവലത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിദ്ധാർഥൻ വണ്ണാറത്ത്, അശോകൻ തളിപ്പറമ്പ്, കെ.എം. ദിവാകരൻ മാസ്​റ്റർ, പി.വി. രാജീവൻ, തമ്പാൻ കാമ്പ്രത്ത്, ടി.വി. ബാലകൃഷ്​ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.