ആയുർവേദ മെഡിക്കല്‍ ഓഫിസര്‍ നിയമനം

ആയുർവേദ മെഡിക്കല്‍ ഓഫിസര്‍ നിയമനംകണ്ണൂർ: ഭാരതീയ ചികിത്സ വകുപ്പ് സാമൂഹിക നീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ. വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫിസര്‍ തസ്​തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എ.എം.എസ്, ടി.സി.എം രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്​റ്റംബര്‍ 15ന് രാവിലെ 10.30ന് സിവില്‍ സ്​റ്റേഷന്‍ അഡീഷനല്‍ ബ്ലോക്കിലെ ഭാരതീയ ചികിത്സ വകുപ്പ് ഓഫിസില്‍ ഹാജരാവണം. ഫോണ്‍: 0497 2700911.-------------------------------------------ഗെസ്​റ്റ്​ അധ്യാപക നിയമനംകണ്ണൂർ: കൃഷ്​ണമേനോന്‍ സ്​മാരക ഗവ. വനിത കോളജില്‍ ജേണലിസം ഗെസ്​റ്റ്​ ലെക്​ചററെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടറുടെ കോഴിക്കോട് ഓഫിസില്‍ രജിസ്​റ്റര്‍ ചെയ്​ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്​റ്റംബര്‍ 20ന് രാവിലെ 11ന്​ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്​ചക്ക് ഹാജരാകണം.-------------------------------------------------------------------------സൈക്കോളജി അപ്രൻറിസ് നിയമനംകണ്ണൂർ: പെരിങ്ങോം ഗവ. കോളജില്‍ ഈ അധ്യയന വര്‍ഷം സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സെപ്​റ്റംബര്‍ 18ന് രാവിലെ 11ന്​ മുഖാമുഖത്തിന് കോളജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04985 295440.----------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.