നഷ്​ടക്കയത്തിൽ വാഴകൃഷിക്കാർ

നഷ്​ടക്കയത്തിൽ വാഴകൃഷിക്കാർകർഷകർക്ക് ലഭിക്കുന്നതി​ൻെറ ഇരട്ടിയോളം വിലയ്​ക്ക്​ വിറ്റ്​ കച്ചവടക്കാർകേളകം: കിതപ്പുമാറാതെ നേന്ത്രക്കായ വിപണി. ഓണക്കാലത്തും വില ഉയര്‍ന്നില്ല. ഇതോടെ വാഴകൃഷിക്കാർ നഷ്​ടക്കയത്തിലായി. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും കിലോക്ക്​ 30-35 രൂപ ഓണക്കാലത്ത് കിട്ടുമെന്ന് പ്രതീക്ഷക്ക്​ തിരിച്ചടിയേറ്റു. നട്ടുവളര്‍ത്തിയ വാഴകൾ കിട്ടിയ വിലയ്​ക്ക് വെട്ടിവില്‍ക്കുകയാണ് കർഷകർ. ഓണത്തിന് 10 ദിവസം മുമ്പുവരെ 28, 29 രൂപവരെയാണ് വില ഉയര്‍ന്നത്. പിന്നീട് കുറഞ്ഞുവന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞ് ഇപ്പോള്‍ 20 രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഈ വിലയ്​ക്ക് മുടക്കുമുതല്‍പോലും തിരിച്ചുകിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കോവിഡിനൊപ്പം കര്‍ണാടകത്തിലും തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തും നേന്ത്രക്കായ നേരത്തേ വിളവെടുത്തതാണ് വില കുറയാന്‍ കാരണം. എന്നാൽ, കർഷകർക്ക് ലഭിക്കുന്നതി​ൻെറ ഇരട്ടി വിലയ്​ക്കാണ് ഇപ്പോഴും കച്ചവടക്കാർ നേന്ത്രപ്പഴം വിൽക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.