എള്ളുകൃഷിയിൽ തിളങ്ങാൻ തില്ലങ്കേരി

എള്ളുകൃഷിയിൽ തിളങ്ങാൻ തില്ലങ്കേരിപടം:തില്ലങ്കേരിയിൽ എള്ളുകൃഷിക്ക് നിലമൊരുക്കുന്നു ഇരിട്ടി: കരനെൽ കൃഷിക്കൊപ്പം വീണ്ടും എള്ളുകൃഷിയിൽ വിജയഗാഥ രചിക്കാനൊരുങ്ങി തില്ലങ്കേരി ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാറിന്‍റെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായാണ് എള്ളുകൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിലാണ്​ നിലം ഒരുക്കുന്നത്. വാഴക്കാൽ കൈരളി സ്വയം സഹായക സംഘം പാട്ടത്തിനെടുത്ത ഒന്നര ഏക്കർ സ്ഥലത്താണ് എള്ളുകൃഷി നടത്തുന്നത്​. നിലമൊരുക്കൽ മുൻ ഗ്രാമപഞ്ചായത്തംഗം യു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.വി. ദിവാകരൻ, പി.വി. ജനാർദനൻ, തൊഴിലുറപ്പ് മേറ്റ് നിഷ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.