ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു പടം.... JIH ANUMODANAM..... കണ്ണൂർ സർവകലാശാല ബി.എ ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ ഷിറിൻ മുർതസക്ക് മേഖല നാസിം യു.പി. സിദ്ദീഖ് മാസ്​റ്റർ ഉപഹാരം കൈമാറുന്നുപാപ്പിനിശ്ശേരി: കണ്ണൂർ സർവകലാശാല ബി.എ ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ ഷിറിൻ മുർതസ, എസ്​.എസ്​.എൽ.സി, പ്ലസ്​ ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹല നവാസ്, ഹനാൻ ഹാരിസ്, രിദ ഹനാൻ, വാസ്വിബ് എന്നിവരെ ജമാഅത്തെ ഇസ്​ലാമി പാപ്പിനിശ്ശേരി കുടുംബസംഗമം അനുമോദിച്ചു. 'കരുത്തുറ്റ കുടുംബം, കരുത്തുറ്റ സമൂഹം' ദേശീയ കാമ്പയി​ൻെറ ഭാഗമായി വളപട്ടണം ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച കഥാരചന, കവിത രചന, പോസ്​റ്റർ ഡിസൈനിങ് എന്നിവയിൽ സമ്മാനം നേടിയ ഫൗസിയ മുസ്​തഫ, ടീൻ ഇന്ത്യ-മലർവാടി മത്സരങ്ങളിൽ മികവ് പുലർത്തിയ 13 വിദ്യാർഥികൾ എന്നിവരെയും സംഗമം ആദരിച്ചു. ജമാഅത്തെ ഇസ്​ലാമി മേഖല നാസിം യു.പി. സിദ്ദീഖ് മാസ്​റ്റർ, പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡൻറ്​ കെ. ഹാരിസ്, ജമാഅത്തെ ഇസ്​ലാമി പാപ്പിനിശ്ശേരി ഘടകം അധ്യക്ഷൻ കെ.കെ.പി. മുസ്​തഫ, വനിത വിഭാഗം നാസിമത്ത് സമീറ എന്നിവർ ഉപഹാരങ്ങൾ കൈമാറി. യു.പി. സിദ്ദീഖ് മാസ്​റ്റർ സംഗമം ഉദ്ഘാടനം ചെയ്​തു. പ്രാദേശിക അമീർ സി.കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷമീം സ്വാഗതവും കെ.കെ.പി. മുസ്​തഫ സമാപനവും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.