പറശ്ശിനിക്കടവിൽ നായ്​​ക്കൾക്ക് അപൂർവ രോഗം

പറശ്ശിനിക്കടവിൽ നായ്​​ക്കൾക്ക് അപൂർവ രോഗംതളിപ്പറമ്പ്: പറശ്ശിനിക്കടവിൽ തെരുവുനായ്​ക്കൾക്ക് അപൂർവ രോഗം കണ്ടെത്തി. ബസ്​സ്​റ്റാൻഡിലും പരിസരത്തും അലഞ്ഞുതിരിയുന്ന നായ്​ക്കളിലാണ് രോഗം കണ്ടെത്തിയത്. നായ് പൊങ്ങൻ അഥവാ കനൈൻ ഡിസ്​റ്റംപറെന്ന വൈറസ് രോഗമാണ് കണ്ടെത്തിയതെന്നും ഇവ നായ്​ക്കൾക്ക്​ മാത്രം വരുന്നതാണെന്നും പരിഭ്രാന്തി വേണ്ടെന്നും വെറ്ററിനറി ഡോക്ടർ അറിയിച്ചു.ശ്വാസം മുട്ടലും കുരക്കുമ്പോൾ ശബ്​ദം കുറഞ്ഞുവരുന്നതും ഭക്ഷണത്തോട് താൽപര്യമില്ലാത്തതുമാണ് പ്രധാന രോഗലക്ഷണങ്ങൾ. ദിവസങ്ങൾ കഴിയുന്തോറും ക്ഷീണിച്ചുവരുകയും വായിൽനിന്ന് നുരയും പതയും വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പറശ്ശിനിക്കടവ് ഭാഗങ്ങളിൽ രോഗം ബാധിച്ച നായ്​ക്കളുടെ എണ്ണം കൂടുകയാണ്. വളർത്തുനായ്​ക്കൾക്ക് ഉടൻ വാക്‌സിൻ നൽകണമെന്നും രോഗം കണ്ടെത്തിയാൽ ചികിത്സ ഫലപ്രദമാകില്ലെന്നും വ്യാപനം തടയാൻ നടപടി സ്വീകരിക്കുമെന്നും ആന്തൂർ വെറ്ററിനറി ഡോക്ടർ പി. പ്രിയ അറിയിച്ചു. കണ്ണൂർ തോട്ടട ഭാഗങ്ങളിൽ തെരുവുനായ്​ക്കൾക്ക് ഈ രോഗം മുമ്പ്​ കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.