ജീവനക്കാർക്കെതിരെ നടപടി: സെറ്റോ പ്രക്ഷോഭം തുടങ്ങുംകണ്ണൂർ: മുട്ടിൽ മരം മുറിയുമായും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായും ബന്ധപ്പെട്ട് അഴിമതി നടത്തിയ മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും രക്ഷിക്കുന്നതിനായി, നീതിയുക്തമായി ജോലി ചെയ്ത ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ശിക്ഷാനടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിനെതിരെ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്താൻ സെറ്റോ ജില്ല കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് 27ന് രാവിലെ 10.30ന് ധർണ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും . യോഗത്തിൽ നാരായണൻ കുട്ടി മനിയേരി അധ്യക്ഷത വഹിച്ചു. കെ. രമേശൻ, കെ.കെ. രാജേഷ ഖന്ന, പി.എം. ബാബുരാജ്, വി. മണികണ്ഠൻ, യു.കെ. ബാലചന്ദ്രൻ, ഡോ. പി. പ്രജിത, കെ.പി. വിനോദൻ, സി.കെ. ഷക്കീർ, ടി. ഷജിൽ എന്നിവർ സംസാരിച്ചു. ജില്ല ചെയർമാനായി നാരായണൻ കുട്ടി മനിയേരിയെയും കൺവീനറായി യു.കെ. ബാലചന്ദ്രനെയും ട്രഷററായി ടി. ഷജിലിനെയും തെരഞ്ഞെടുത്തു.---------------------------------------------പടം.... NARAYANAN KUTTY MANIYERI CHAIRMAN SETTO സെറ്റോ ജില്ല ചെയർമാൻ നാരായണൻ കുട്ടി മനിയേരി.BALACHANDRAN UK CONVENOR SETTO... സെറ്റോ ജില്ല കൺവീനർ യു.കെ. ബാലചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.